അസോള കൃഷിയും ഉപയോഗവും
വീട്ടില്‍ കാലി വളര്‍ത്തലു മറ്റു കൃഷിയും ഉള്ളവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സസ്യമാണ് അസോള .ഒരേ സമയം തന്നെ കാലിത്തീറ്റ യായും .ജൈവ വളമായും ഉപയോഗിക്കുക വഴി നമുക്ക് നല്ല ലാഭം കൃഷിയില്‍ നേടി തരുന്നു .കുറഞ്ഞ ചെലവില്‍ വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാവുന്ന ഒരു ജൈവവളാണ് അസോള. വീട്ടുവളപ്പിലോ മട്ടുപ്പാവിലോ നെല്‍പാടത്തോ അസോളയെ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. ജൈവകൃഷിയില്‍ അടുത്തകാലത്ത് അസോളക്ക് വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്. ചൈന, ഫിലിപ്പൈന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നെല്‍കൃഷിയില്‍ ഒരു ജൈവവളമായി അസോള വ്യാപകമായി ഉപയോഗിച്ചുവരുന്നു. പാലുല്പദനം വര്‍ധിപ്പിക്കുന്ന ഒരു കാലിത്തീറ്റയായും അസോളയെ ഉപയോഗിക്കാം. കാട, കോഴി, മത്സ്യം, താറാവ്, പന്നി, മുയല് എന്നിവക്കെല്ലാം നല്കാവുന്ന തീറ്റ എന്ന നിലയിലും ഇതിന് പ്രാധാന്യമുണ്ട്. സസ്യമൂലകങ്ങളാല്‍ സമ്പുഷ്ടമാക്കിയ നല്ലൊരു പച്ചില വളമാണ് അസോള. ഇതില്‍ 25-30 ശതമാനം പ്രോട്ടീനും നല്ല അളവില്‍ കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്.ഒരു പച്ചപരവതാനി പോലെ ജലോപരിതലത്തില്‍ പൊങ്ങികിടക്കുന്ന അത്ഭുത സസ്യമാണ് അസോള. പന്നല് വര്‍ണ്മത്തില്‍പ്പെട്ട അസോളയും ഇലകളില്‍ അനബീന എന്ന നീലഹരിത പായല്‍ സഹജീവനും നടത്തുന്നുമ്ട്. ഇത് അന്തരീക്ഷത്തില്‍നിന്നും നൈട്രജനെ വലിച്ചെടുക്കും. ഇങ്ങനെ വലിച്ചെടുക്കുന്ന നൈട്രജനെ അമിനോ ആസിഡുകളും പ്രോട്ടീനുകളുമായി മാറ്റി ഇലകള്‍ക്കുള്ളില്‍ സൂക്ഷിക്കാനുള്ള കഴിവ് അസോളക്കുണ്ട്. അസോള വളമായി നല്‍കുന്നതിലൂടെ ചെടികളുടെ വളര്‍ച്ചക്കു വേണ്ട നൈട്രജന്റെ ഒരു ഭാഗം ലഭിക്കുന്നു. കഴുകി വൃത്തിയാക്കിയ അസോള കാലിത്തീറ്റയോടൊപ്പം നല്‍കുന്നതിലൂടെ പാലുല്പാദനം വര്‍ധിപ്പിക്കുമെന്നും കണ്ടെത്തിട്ടുണ്ട്. അടുത്തകാലത്ത് കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ പ്രചാരത്തിലായ അസോള ഇനങ്ങളാണ് അസോള കൈരളി, അസോള കാമധേനു, അസോള ഹൈബ്രഡ് തുടങ്ങിയവ. അസോള കൈരളി നെല്‍കൃഷിക്ക് ജൈവവളമായും അസോള കാമധേനു കാലിത്തീറ്റക്കുവേണ്ടിയും കൃഷി ചെയ്യാം.കേരളത്തിലെ പ്രത്യേക കാലാവസ്ഥക്ക് ഇണങ്ങിയ അസോള ഇനമാണ് അസോള ഹൈബ്രഡ്. 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള ഉഷ്മാനവ്, 80 ശതമാനം അന്തരീക്ഷ ആര്‍ദ്രത, ഭാഗികമായ തണലുള്ളതുമായ മരത്തണലുകളില് ഇത് കൃഷി ചെയ്യാം. നെല്പാടങ്ങളില് വളര്‍ത്തുമ്പോള്‍ ഒരു ചതുരശ്ര മീറ്ററിന് ഒരു ദിവസം 50 ഗ്രാം എന്ന നിരക്കിലാണ് ഉല്പാദനം. സില്‍പാളില്‍ തടങ്ങള്‍ക്കുള്ളിലെ വെള്ളത്തില്‍ വളര്‍ത്തുമ്പോള്‍ ഒരു ചതുരശ്ര മീറ്ററിന് ഒരു ദിവസം 400 ഗ്രാം എന്ന തോതില്‍ നല്ല വളര്‍ച്ച ലഭിക്കും. നെല്പാടങ്ങളില് ഞാറുനടുന്നതിന് മുമ്പ് രണ്ട് മൂന്നാഴ്ച വളര്‍ത്തിയതിനുശേഷം വെള്ളം വാര്‍ത്തുകളഞ്ഞ് അസോളയെ ജൈവവളമായി ഉഴുതു ചേര്‍ക്കാം.കൂടുതല്‍ ഉല്പാദനം ലഭിക്കാനായി സില്പാളിന് ഷീറ്റ് ഉപയോഗിച്ചുള്ള കൃഷിയാണ് ഇന്ന് കൂടുതല്‍ പ്രചാരത്തില്‍. ഭാഗികമായ തണലില്‍ രണ്ടര മീററര്‍ നീളവും ഒന്നര മീറ്റര്‍ വീതിയും നല്ല നിരപ്പുമുള്ള സ്ഥളം അസോള കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുക. ഇവിടെ നിന്നും ഒരടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്യണം. നലുവശങ്ങളിലും എട്ട് സെന്റിമീറ്റര്‍ ഉയരത്തില്‍ വരമ്പ് നിര്‍മിക്കണം. കുഴിയുടെ അടിഭാഗത്ത് ഉപയോഗശൂയന്യമായ ചാക്കോ, പ്ലാസ്റ്റിക് ഷീറ്റോ വിരിച്ചതിനുശേഷം അതിനു മുകളില്‍ ഏകദേശം രണ്ടര മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയുമുള്ള ഒരു സില്പാളിന് ഷീറ്റ് ചുളിവുകളില്ലാതെ വലിക്കുക. ഷീറ്റിന്റെ അരികുകള്‍ വരമ്പിനു മുകളില്‍ വരത്തക്കവിധതം വേണം ക്രമീകരിക്കാന്‍. 40 കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കുഴചച്ച മണ്ണിന് മുകളില്‍ ഒരേപോലെ വിതറണം. 25 ഗ്രാം ഫോസ്ഫറസ് വളവും ഇതോടൊപ്പം നല്ഗണം. തുടര്‍ന്ന് സില്‍ഷാലില്‍ ഷീറ്റിനുള്ളഇല്‍ 10 സെന്റിമീറ്ററോളം ഉയരത്തില്‍ വരത്തക്കവിധം വെള്ളം ക്രമീകരിക്കണം. More details call 9544211110